പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖിൽ എൻആർഡിയുടെ മുൻഭാര്യ മേഘ നായർ. പുതിയ പങ്കാളി അനൂപിനൊപ്പമുള്ള ചിത്രമാണ് മേഘ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
മുൻപ് അഖിലിന്റെ വീട്ടിൽ നിന്ന് അർധരാത്രിയിൽ ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. പരീക്ഷാ കോച്ചിംഗിനായി പോയപ്പോൾ കയറിയിരുന്ന ബസിലെ കണ്ടക്ടറുടെ ഒപ്പമാണ് മേഘ ഒളിച്ചോടിയതെന്നായിരുന്നു പ്രധാന ആരോപണം.
എന്നാൽ ആ സമയത്ത് ഇരുവരുടെയും ഭാഗത്തുനിന്ന് യാതൊരു വിശദീകരണവും ഉണ്ടായിരുന്നില്ല. എന്നാൽ അഖിലിനൊപ്പമുള്ള ചിത്രങ്ങൾ അവർ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്തിരുന്നു.
ഇതിനിടെ പിതാവിന്റെ വീട്ടിലാണെന്ന് കാണിച്ച് മേഘ കഴിഞ്ഞ ദിവസങ്ങളിൽ ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ വിവാദങ്ങൾക്കിടയിലൂടെ അഖിൽ എൻആർഡിയും പുതിയ റീലുമായി എത്തിയിരുന്നത് സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറലായി മാറിയിരുന്നു.
2024ലായിരുന്നു അഖിലിന്റെയും മേഘയുടെയും വിവാഹം. എന്നാൽ തനിക്കെതിരായ പ്രചാരണങ്ങൾക്കെതിരെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ മേഘ നായർ നേരിട്ട് രംഗത്തെത്തിയിരുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്നും മറ്റൊരാളുടെ കൂടെയാണ് ഇറങ്ങിപ്പോയെന്ന് തുറന്നുപറഞ്ഞ മേഘ, ഒരാളുടെ കൂടെ ഇറങ്ങി വന്നത് അയാളെ കളഞ്ഞിട്ട് പോകാൻ വേണ്ടി അല്ലെന്നും അഖിലിന്റെ വീട്ടിൽ നിന്ന് ഇറങ്ങി വന്നതിനു പിന്നിൽ പുറത്തുപറയാൻ പറ്റാത്ത കാരണങ്ങൾ ഉണ്ടെന്നും വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് മേഘ നായർ നേരത്തെ പങ്കുവച്ച കുറിപ്പ് ഇങ്ങനെ; 'ഞാൻ ഇറങ്ങി വന്നു എന്നുള്ളത് സത്യം. 10 ദിവസം ഞാൻ അനൂപിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇതിന്റെ ഇടയ്ക്ക് ഞാൻ അച്ഛനെ കാണാൻ വീട്ടിൽ പോയി. അപ്പോ എടുത്ത ഫോട്ടോ ഞാൻ പോസ്റ്റ് ചെയ്തു. തിരികെ ഞാൻ ഒരു ദിവസം കഴിഞ്ഞപ്പോ അനൂപിന്റെ വീട്ടിൽ വന്നു. ഇപ്പോളും ഞാൻ അവിടെ തന്നെ ഉണ്ട്.
ഒരാളുടെ കൂടെ ഇറങ്ങി വന്നത് കളഞ്ഞിട്ട് പോകാൻ വേണ്ടി അല്ല. ഞാൻ അവിടുന്ന് ഇറങ്ങി വന്നതിന് കാരണങ്ങൾ ഉണ്ട്. അത് എനിക്ക് പബ്ലിക്കിന്റെ മുന്നിൽ പറയാൻ യാതൊരു താല്പര്യവും ഇല്ല. മാത്രമല്ല ഞങ്ങൾ തമ്മിൽ കുറ്റങ്ങൾ പറയില്ല എന്ന് എഗ്രിമെന്റ് സൈൻ ചെയ്തിട്ടുണ്ട്.
ഈ പറഞ്ഞ പുള്ളിയോ ഞാനോ നേരിട്ട് വന്ന് ഒന്നും ആരോടും പറഞ്ഞിട്ടില്ല. പിന്നെ സുഹൃത്ത് എന്ന് പറഞ്ഞ് നടക്കുന്ന വ്യക്തികൾ പലതും പറയും അത് ആരും വിശ്വസിക്കണ്ട. പിന്നെ എനിക്ക് പറയാൻ ഉള്ളത്, അവരുടെ സ്വർണങ്ങൾ എല്ലാം തിരിച്ച് അവരുടെ കൈയിൽ കൊടുത്ത് എന്റെ സ്വർണങ്ങളും തിരിച്ച് ഏൽപിച്ചു. അല്ലാതെ ഞാൻ അവിടുന്ന് എന്റേത് അല്ലാതെ ഒന്നും എടുത്ത് ഓടിപ്പോയതല്ല.